സേഫ് കേരള: നാലു ഹോട്ടലുകള്‍ പൂട്ടി

Webdunia
വ്യാഴം, 20 ഓഗസ്റ്റ് 2015 (20:31 IST)
സേഫ് കേരള പദ്ധതി പ്രകാരം തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വൃത്തിഹീനമായും ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിച്ച നാലു ഹോട്ടലുകള്‍ പൂട്ടി. പഴകിയ ആഹാരങ്ങള്‍ പിടിച്ചെടുത്തു നശിപ്പിക്കുകയും ചെയ്തു.
 
അഞ്ചാലുമ്മൂട്, വാഴങ്ങല്‍ കവല, കടവൂര്‍, മതിലില്‍, വേങ്കേക്കര എന്നിവിടങ്ങളിലെ ഹോട്ടലുകളിലും ചായക്കടകളിലുമാണ് പരിശോധന നടത്തി താക്കീതു നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ പരിശോധന കര്‍ക്കശമാക്കനാണ് തീരുമാനമെന്ന് അധികാരികള്‍ അറിയിച്ചു.