നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടക്കുന്ന സാഫ് ഗെയിംസ് കേരളത്തില്‍ നടത്താന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ തീരുമാനം. വെള്ളിയാഴ്ച ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയെക്കൂടാതെ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, ഭൂട്ടാന്, മാലദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണു സാഫ് ഗെയിംസില്‍ പങ്കെടുക്കുന്നത്. ദേശീയ ഗെയിംസിന്റെ ഭാഗമായുണ്ടാക്കിയ അടിസ്ഥാന സൗകര്യങ്ങളാണ് സാഫ് ഗെയിംസ് കേരളത്തില്‍ നടത്താനുള്ള ഐഒഎ തീരുമാനത്തില്‍ നിര്‍ണായകമായത്.