പന്തളത്ത് കല്ലേറിനെ തുടര്‍ന്ന് പരിക്കേറ്റ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍ മരിച്ചു; സിപി‌എമ്മും പൊലീസും ഒത്തുകളിച്ചെന്ന് ചന്ദ്രന്റെ കുടുംബം

Webdunia
വ്യാഴം, 3 ജനുവരി 2019 (08:38 IST)
യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമലയില്‍ ആചാരലംഘനം നടന്നതായി ആരോപിച്ച് ഇന്നലെ ശബരിമല കര്‍മ്മസമിതി നടത്തിയ പ്രതിഷേധത്തിന് നേരെ കല്ലേറ് ഉണ്ടായതിനെ തുടര്‍ന്ന് പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. കുരമ്പാല സ്വദേശി ചന്ദ്രന്‍ ഉണ്ണിത്താനാണ് മരിച്ചത്. 
 
കല്ലേറില്‍ പരിക്കേറ്റ സിവില്‍ പൊലീസ് ഓഫീസര്‍ ഉള്‍പ്പെട മൂന്നു പേരുടെ നില ഗുരുതരതമാണ്. ഇന്നലെ വൈകിട്ടാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചന്ദ്രന്‍ ഉണ്ണിത്താനെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായി മാറിയതോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് ചികിത്സക്കായി കൊണ്ടു പോയി. 
 
രാത്രി 10 നാണ് മരണം സംഭവിച്ചത്. സിപിഎം ഓഫീസില്‍ നിന്നാണ് കല്ലേറ് ഉണ്ടായതെന്ന് ബിജെപി ആരോപിക്കുന്നു. പൊലീസും സിപി‌എമ്മും ചേർന്ന് ഒത്തുകളിക്കുകയാണെന്ന് ചന്ദ്രന്റെ കുടുംബം ആരോപിച്ചു.
സംഭവത്തെ തുടര്‍ന്ന് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം പ്രവര്‍ത്തകരായ കണ്ണന്‍ ,അജു എന്നിവരാണ് പിടിയിലായിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article