ശബരിമല സന്നിധാനത്ത് ഭീതി പടര്‍ത്തി മൂര്‍ഖന്‍ പാമ്പ്!

സിആര്‍ രവിചന്ദ്രന്‍

ശനി, 30 നവം‌ബര്‍ 2024 (13:31 IST)
ശബരിമല സന്നിധാനത്ത് ഭീതി പടര്‍ത്തി മൂര്‍ഖന്‍ പാമ്പ്. സന്നിധാനം ദേവസ്വം മെസ്സിന്റെ സമീപത്തുനിന്നുമാണ് പാമ്പിനെ കണ്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിയോടെയാണ് മൂര്‍ഖന്‍ പാമ്പ് തീര്‍ത്ഥാടകര്‍ക്കിടയില്‍ ഭീതി പടര്‍ത്തിയത്. മെസ്സ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സമീപത്തെ ഓടയോട് ചേര്‍ന്നുള്ള കോണ്‍ക്രീറ്റ് സ്ലാബിന്റെ അടിയിലാണ് പാമ്പ് കയറിയിരുന്നത്. ശബരിമലയിലെ താല്‍ക്കാലിക ജീവനക്കാര്‍ പാമ്പിനെ കാണുകയായിരുന്നു. സംഭവം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ജീവനക്കാര്‍ പാമ്പിനെ പിടികൂടി.
 
അതേസമയം മാളികപ്പുറത്തെ നാളികേരം ഉരുട്ടല്‍ ആചാരമല്ലെന്ന് ഹൈക്കോടതി പറഞ്ഞതിനു പിന്നാലെ ദേവസ്വം വകുപ്പ് കര്‍ശന നടപടി എടുക്കുന്നു. മാളികപ്പുറത്തെ നാളികേരം ഉരുട്ടലും മഞ്ഞള്‍പ്പൊടി, ഭസ്മം വിതറലും നിരോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.പ്രശാന്ത് പറഞ്ഞു. അനാചാരങ്ങള്‍ അവസാനിപ്പിക്കണമെന്നു തന്ത്രിയും നിര്‍ദേശിച്ചിട്ടുണ്ടെന്നും പി.എസ്.പ്രശാന്ത് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍