ശബരിമല നട ഞായറാഴ്ച തുറക്കും. വൈകിട്ട് 5.30ന് മേല്‍ശാന്തി പി എന്‍ നാരായണന്‍ നമ്പൂതിരി പൊന്നമ്പല നട തുറക്കും.
തുടര്‍ന്ന് തൃശൂര്‍ തലപ്പിള്ളി പൈങ്കുളം പാഞ്ഞാള്‍ എഴിക്കോട് മനയില്‍ ഇ എന്‍ കൃഷ്ണദാസ് നമ്പൂതിരിയെ ശബരിമലയിലെയും മാവേലിക്കര ചെറുതല മഠം ഗൌരിനിവാസില്‍ എസ് കേശവന്‍ നമ്പൂതിരിയെ മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരായി അവരോധിക്കും. തന്ത്രി കണ്ഠര് രാജീവരരുടെ കാര്‍മികത്വത്തിലാണു ചടങ്ങുകള്‍.
തിങ്കളാഴ്ച വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിയാണ് നട തുറക്കുന്നത്. ദിവസവും പുലര്‍ച്ചെ നാലിന് നട തുറക്കും. മണ്ഡലപൂജ കഴിഞ്ഞ് ഡിസംബര്‍ 27ന് രാത്രി 10നു നട അടച്ച് മകരവിളക്കിനായി ഡിസംബര്‍ 30ന് തുറക്കും. ജനുവരി 14-നാണ് മകരവിളക്ക്.