ശബരിമല തീര്‍ത്ഥാടനം: കാനന പാത വഴിയുള്ള തീര്‍ത്ഥാടന സമയം പുന:ക്രമീകരിച്ചു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 10 ജനുവരി 2022 (19:06 IST)
ശബരിമല തീര്‍ത്ഥാടനത്തില്‍ കാനന പാത വഴിയുള്ള തീര്‍ത്ഥാടന സമയം പുന:ക്രമീകരിച്ചു. എരുമേലി കോയിക്കല്‍ വഴി രാവിലെ 5.30 മുതല്‍ ഉച്ചകഴിഞ്ഞ് 1.30 വരെ തീര്‍ത്ഥാടകരെ കടത്തി വിടും. അഴുത വഴിയും മുക്കുഴി വഴിയും രാവിലെ 7 മുതല്‍ വൈകിട്ട് 3 വരെ തീര്‍ത്ഥാടകര്‍ക്ക് പ്രവേശിക്കാം.
 
മകരവിളക്ക്, എരുമേലി ചന്ദനക്കുടം, പേട്ട തുള്ളല്‍ തുടങ്ങിയവ കണക്കിലെടുത്ത് തീര്‍ത്ഥാടകര്‍ വര്‍ദ്ധിക്കുമെന്ന സാഹചര്യത്തിലാണ് സമയം പുന:ക്രമീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article