രാത്രി കര്‍ഫ്യുവും വാരാന്ത്യ ലോക്ക്ഡൗണും ഉടനില്ല

തിങ്കള്‍, 10 ജനുവരി 2022 (14:35 IST)
സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു ഉണ്ടാവില്ല. വാരാന്ത്യ നിയന്ത്രണങ്ങളും ഉടനില്ല. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. അതേ സമയം ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പൊതുചടങ്ങുകളില്‍ 50 പേര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. യോഗങ്ങള്‍ ഓണ്‍ലൈനായി നടത്താനും അവലോകനയോഗം നിര്‍ദേശിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍