മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം: ശബരിമല നട ഇന്ന് തുറക്കും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 15 നവം‌ബര്‍ 2021 (08:53 IST)
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് മേല്‍ശാന്തി വികെ ജയരാജ് പോറ്റി നടതുറന്ന് ദീപം തെളിയിക്കും. വൃശ്ചികം ഒന്നായ നാളെമുതലാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതിയുള്ളത്. 
 
ദിവസവും മുപ്പതിനായിരം പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. നിലവില്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ പമ്പ സ്‌നാനം അനുവദിക്കില്ല. കൂടാതെ കാനന പാതയും അനുവദിക്കില്ല. രണ്ടുഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article