തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഡരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപം തെളിയിച്ചു. ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ഭസ്മാഭിഷിക്തനായ അയ്യപ്പനെ തൊഴാന്‍ കാത്തുനിന്നത്.
ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് തുലാമാസം ഒന്നിന് നടക്കും. രാവിലെ ഉഷ പൂജയ്ക്ക് ശേഷമാണ് മേല്‍ശാന്തി നറുക്കെടുപ്പ്.
പന്തളം രാജകൊട്ടാരം പ്രതിനിധികളായ ഋഷികേഷ് വര്‍മ്മ, വൈഷ്ണവി എന്നീ കുട്ടികളാണ് മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുക്കുന്നത്.
തുലാമാസ പൂജകള്‍ക്ക് ശേഷം ഒക്ടോബര്‍ 21ന് രാത്രി 10 മണിക്ക് നട അടയ്ക്കും.