ശബരിമലയിലേക്ക്‌ 1000 കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍

Webdunia
വെള്ളി, 24 ഒക്‌ടോബര്‍ 2014 (17:41 IST)
ഇത്തവണത്തെ മണ്ഡലകാല മഹോത്സവത്തോട്‌ അനുബന്ധിച്ച്‌ ശബരിമലയിലേക്ക്‌ കെഎസ്‌ആര്‍ടിസി 1000 സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗത വകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആയിരം സര്‍വീസുകളായിരുന്നു ഉണ്ടായിരുന്നത്‌.

ശബരിമലയിലേക്ക്‌ പുതിയ ബസുകള്‍ സര്‍വീസ്‌ നടത്തണമെന്ന കോടതി ഉത്തരവ്‌ കഴിയുന്നത്ര നടപ്പാക്കുമെന്നും ഇതിനായി ഒരു കമ്മിറ്റിക്ക്‌ രൂപം നല്‍കിയതായും അദ്ദേഹം പറഞ്ഞു. കെഎസ്‌ആര്‍ടിസി മാനേജിംഗ്‌ ഡയറക്ടറാണ്‌ ഇതിന്‍റെ അദ്ധ്യക്ഷന്‍.

നഷ്ടത്തിലായ കെഎസ്‌ആര്‍ടിസിയെ രക്ഷിക്കാന്‍ ശബരിമലയിലേക്ക്‌ കൂടുതല്‍ സര്‍വീസ്‌ നടത്തുന്നതെന്നും ഇതിനൊപ്പം മെച്ചപ്പെട്ട ഓണ്‍ലൈന്‍ ബുക്കിംഗ്‌ സംവിധാനവും സ്മാര്‍ട്ട്‌ കാര്‍ഡും ജിപിആര്‍എസ്‌ സംവിധാനവും നടപ്പാക്കുന്നതായും മന്ത്രി അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.