ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 7 ഡിസം‌ബര്‍ 2023 (08:57 IST)
ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി രാംകുമാറാണ് മരിച്ചത്. 43വയസായിരുന്നു. സന്നിധാനത്തെ മുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് പുലര്‍രച്ചെ രണ്ടുമണിയോടെയാണ് സംഭവം. 
 
ഉടന്‍ ഇദ്ദേഹത്തെ എന്‍ഡിആര്‍എഫ് സംഘം സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മരണത്തിന് പിന്നാലെ ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article