തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെ ആത്മഹത്യ; സുഹൃത്ത് കസ്റ്റഡിയില്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 7 ഡിസം‌ബര്‍ 2023 (08:22 IST)
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് കസ്റ്റഡിയില്‍. ഡോക്ടര്‍ റുവൈസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ഒളിവിലായിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. 
 
കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. വിവാഹവാഗ്ദാനം നല്‍കുകയും പിന്നീട് ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചെന്നും ഷഹ്നയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍