ശബരിമലയില്‍ മഴ ശക്തം; തീര്‍ത്ഥാടകരുടെ എണ്ണം കുറയുന്നു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 23 നവം‌ബര്‍ 2023 (16:57 IST)
ശബരിമലയില്‍ മഴ ശക്തമായി തുടരുകയാണ്. ഇതോടെ തീര്‍ത്ഥാടകരുടെ എണ്ണം കുറയുകയാണ്. മഴ സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. രാവിലെ മുതല്‍ ഉച്ചവരെ നല്ല വെയില്‍ ആണെങ്കിലും ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് ഉണ്ടാകുന്നത്.
 
മഴ സജീവമായതോടെ പമ്പാ നദിയില്‍ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് പമ്പാ സ്‌നാനം നടത്തുന്ന തീര്‍ത്ഥാടകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും പമ്പാ നദിയില്‍ നീന്താന്‍ പാടില്ലെന്നും അധികൃതര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article