ശബരിമലയിൽ സ്‌ത്രീ പ്രവേശനമാകാമെന്ന് സർക്കാർ സുപ്രീംകോടതിയില്‍

Webdunia
തിങ്കള്‍, 7 നവം‌ബര്‍ 2016 (15:12 IST)
ശബരിമലയിൽ സ്ത്രീ പ്രവേശനമാകാമെന്ന് സർക്കാർ സുപ്രീംകോടതിയിയെ അറിയിച്ചു. ഇതുസംബന്ധിച്ച സത്യവാങ്മൂലം ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ സർക്കാർ സമർപ്പിച്ചു. കേസ് 2017 ഫെബ്രുവരി 20 ലേക്ക് മാറ്റി.

മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ സത്യവാങ്മൂലത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും യുഡിഎഫ് ഭരണകാലത്തെ സത്യവാങ്മൂലം കാര്യമാക്കേണ്ടെന്നും സർക്കാർ കോടതിയില്‍ നിലപാടറിയിച്ചു. എല്ലാ സ്ത്രീകൾക്കും ക്ഷേത്രത്തിൽ പ്രവേശിക്കാമെന്നും ഒരു വിഭാഗത്തെ മാത്രമായി തടയാനാവില്ലെന്നും സർക്കാർ കോടതിയിൽ വ്യക്‌തമാക്കി.

ശബരിമലയിൽ നിലവിലുള്ള ആചാരങ്ങളിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് കഴിഞ്ഞ യുഡിഎഫ് സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാട്.

എല്ലാ വിഭാഗങ്ങൾക്കും പ്രവേശനം അനുവദിക്കാമെന്ന 2007ലെ സർക്കാറിന്‍റെ നിലപാട് തിരുത്തിയാണ് ഈ വർഷം യുഡിഎഫ് സർക്കാർ അധിക സത്യവാങ്മൂലം സമർപ്പിച്ചത്. ക്ഷേത്രാചാരങ്ങളുടെ ഭാഗമായി സ്ത്രീകൾക്കുള്ള നിരോധനത്തിൽ ഇടപെടുന്നില്ലെന്നായിരുന്നു ഉമ്മൻചാണ്ടി സർക്കാറിന്‍റെ നിലപാട്.
Next Article