മണ്ഡല മകരവിളക്ക് തീർഥാടനം: 10 ദിവസത്തിൽ ശബരിമല വരുമാനം 52 കോടി കടന്നു
തിങ്കള്‍, 28 നവംബര്‍ 2022 (18:49 IST)
മണ്ഡല മകരവിളക്ക് തീർഥാടനം തുടങ്ങി 10 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ വരുമാനം 52 കോടി കടന്നു. അപ്പം, അരവണ വിൽപ്പനയിലാണ് കൂടുതൽ വരുമാനം. ഇന്ന് മുതൽ തിരക്കേറാനുള്ള സാധ്യത കണക്കിലെടുത്ത് പമ്പയിൽ സ്പോട് ബുക്കിംഗ് തുടങ്ങി.
അപ്പം വിറ്റുവരവ് 2.58 കോടിയും അരവണയുടെ വരവ് 23.57 കോടിയുമാണ്. 12.73 കോടിയാണ് കാണിക്കവരവ്. കഴിഞ്ഞ വർഷം ഇതേസമയം ആകെ വരവ് 9.92 കോടിയായിരുന്നു. മണ്ഡലകാലം ആരംഭിച്ച് 11 ദിവസമാകുമ്പോൾ 6 ലക്ഷത്തോളം തീർഥാടകർ ശബരിമലയിൽ തീർഥാടനം നടത്തിയെന്നാണ് ഔദ്യോഗിക കണക്ക്.