മണ്ഡലകാലത്ത് ശബരിമലയിൽ സുരക്ഷക്കായി വൻ പൊലീസ് സംഘം; വിന്യസിക്കുന്നത് 5000 പൊലീസുകാരെ

Webdunia
തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (15:22 IST)
തിരുവന്തപുരം: മണ്ഡലകാലത്ത് ശബരിമലയിൽ സുരക്ഷ ഒരുക്കാൻ വലിയ പൊലീസ് സംഘത്തെ നിയോഗിക്കാനൊരുങ്ങി സർക്കാർ. ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ 5000 പൊലീസുകാരെ നിലക്കൽ മുതൽ സന്നിധാനം വരെ നിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശബരിമല സുരക്ഷ സംബന്ധിച്ച് ചേർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
 
എ ഡി ജി പി അനന്തകൃഷ്ണനാണ് സുരക്ഷകായി ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനുള്ള ചുമതല. സുരക്ഷയുടെ മേൽനോട്ടം എ ഡി ജി പി അനിൽകുമാറിനും ഐ ജി മനോജ് എബ്രഹാമിനുമാണ്. ഇവരെ കൂടാതെ സുരക്ഷ നിയന്ത്രിക്കുന്നതിന് രണ്ട് ഐ ജിമാരെയും എട്ട് എസ് പി മാരെയും ശബരിമലയിൽ നിയോഗിക്കാൻ തീരുമാനമായി.
 
ശബരിമലയിൽ കഴിഞ്ഞ തവണ ഉണ്ടായതുപോലെയുള്ള അനിഷ്ട സംഭവങ്ങൾ പൂർണമായും ഓഴിവാക്കാനാണ് വലിയ പൊലീസ് സംഘത്തെ സുരക്ഷക്കായി നിയോഗിക്കാൻ തീരുമാനമായത്. ശബരിമലയിലേക്കുള്ള പാതകൾ പ്രത്യേക സുരക്ഷ മേഖലയായി നേരത്തെ തെന്ന പ്രഖ്യാപിച്ചിരുന്നു. അതേ സമയം ശബരിമലയിൽ എത്തുന്ന യഥാർത്ത ഭക്തർക്ക് മാത്രമേ പൊലീസ് സുരക്ഷ നൽകു എന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article