ശബരീനാഥനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Webdunia
ഞായര്‍, 21 ജൂണ്‍ 2015 (18:38 IST)
അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. നാമ നിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഭൂമിയുടെ വില കുറച്ചുകാണിച്ചുവെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം വേങ്കോട് സ്വദേശി എന്‍ പ്രസന്നകുമാരനാണ് തെരഞ്ഞെടുപ്പ്  കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. സെന്റിന് 7 ലക്ഷം രൂപ മതിപ്പ് വിലയുള്ള സ്ഥലത്ത്  76 സെന്റ് ഭൂമിക്ക് വെറും 52 ലക്ഷം രൂപയാണ് ശബരീനാഥന്‍ കാണിച്ചിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. വസ്തുത വിരുദ്ധമായ വിവരം നല്‍കിയ ശബരീനാഥനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.