മൂന്നാർ സംഘർഷഭരിതമാകുന്നു; സമരപ്പന്തല്‍ പൊളിക്കാന്‍ ശ്രമം, ഇടിച്ചുകയറിയത് സിപിഐ(എം) ആണെന്ന് പെമ്പിളൈ ഒരുമൈ

Webdunia
വെള്ളി, 28 ഏപ്രില്‍ 2017 (07:43 IST)
സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മന്ത്രി എംഎം മണിക്കതിരെ മൂന്നാറിൽ പെമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിനിടെയിൽ സംഘര്‍ഷം. സംഘർഷം വൻതോതിൽ ആകാൻ കാരണം സി പി ഐ എം ആണെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു.
 
ആംആദ്മി പ്രവര്‍ത്തകര്‍ നിരാഹാരം നടത്തേണ്ടതില്ലെന്ന് പൊമ്പളൈ ഒരുമൈ നിര്‍ദ്ദേശിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആംആദ്മി പ്രവര്‍ത്തകരും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തതകരും തമ്മില്‍ ചര്‍ച്ച നടത്തുന്നതിനിടെ ഒരു വിഭാഗം ആളുകളെത്തി പന്തല്‍ പൊളിച്ചുമാറ്റാന്‍ ശ്രമിക്കുകയായിരുന്നു.
 
ഇതിനേത്തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്. സിപിഐ(എം) പ്രവര്‍ത്തകരായ മാരിയപ്പന്‍, സോജന്‍, അബ്ബാസ് എന്നിവരാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്നാണ് ഗോമതി പറയുന്നത്. ഇവര്‍ സമരപ്പന്തലില്‍ ഉണ്ടായിരുന്നവരെ ബലംപ്രയോഗിച്ച് പുറത്താക്കാനും പന്തല്‍ പൊളിക്കാനും ശ്രമിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
Next Article