സീറ്റ് വിഭജനം സംബന്ധിച്ച് ആര്‍ എസ് പിയുമായുണ്ടായിരുന്ന തര്‍ക്കത്തിന് പരിഹാരമായി. കോര്‍പ്പറേഷനില്‍ 20 സീറ്റ് വേണെമെന്ന് ആര്‍എസ്‌പി മുന്നണി യോഗത്തില്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടു. എന്നാല്‍ യുഡിഎഫ് യോഗത്തില്‍ കൊല്ലം കോര്‍പ്പറഷേനില്‍ ആര്‍എസ്‌പിക്കു 12 സീറ്റ് വീട്ട് നല്‍കാമെന്ന് തീരുമാനമായി.
സിറ്റിങ് സീറ്റ് മാത്രമേ നല്‍കാനാകൂ എന്ന പിടിവാശിയില്‍ നിന്ന് അയഞ്ഞ് കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളല്ലാം ആര്‍എസ്‌പിക്കു നല്‍കാമെന്ന് യുഡിഎഫ് തീരുമാനിക്കുകയായിരുന്നു.ജില്ലയില്‍ പാര്‍ട്ടിക്കുള്ള സ്വാധീനം കണക്കിലെടുത്താണ് യുഡിഎഫിന്റെ കൂട്ടായ തീരുമാനം. ജില്ലാപഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലെയും സീറ്റ് വിഭജനം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാനും ധാരണയായി.
അതിനിടെ പിള്ളയെ സിപിഐ പിന്തുണയ്ക്കുമ്പൊള്‍ ഇത് സംബന്ധിച്ച് സിപിഎം ആശക്കുഴപ്പത്തിലാണ്. അതിനിടെ സിപിഎം കൊട്ടാരക്കര ഏരിയാക്കമ്മറ്റി പിള്ളയെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു.