എല്‍ഇഡി ലൈറ്റുകളടക്കം എല്ലാം നിയമവിരുദ്ധം, വാഹനങ്ങളിലെ ഓരോ മാറ്റത്തിനും 5000 രൂപ പിഴ

Webdunia
വെള്ളി, 19 മെയ് 2023 (13:47 IST)
മള്‍ട്ടികളര്‍ എല്‍ഇഡി ഉള്‍പ്പടെയുള്ളവ ഘടിപ്പിച്ച വാഹനങ്ങള്‍ നിയമങ്ങള്‍ അനുസരിക്കുന്നതായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. എല്‍ഇഡി, ലേസര്‍,നിയോണ്‍,ഫ്‌ലാഷുകള്‍ ഘടിപ്പിക്കുന്നതിനെതിരെ ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. മോട്ടോര്‍ വാഹന നിയമങ്ങള്‍ അനുസരിക്കാത്ത ഇത്തരം വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
 
സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഇത്തരം വാഹനങ്ങള്‍ക്ക് വാഹനനിയമത്തിന് പുറമെയുള്ള ശിക്ഷാനടപടികള്‍ക്കൊപ്പം ഓരോ മാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കാനും ഹൈക്കോടതി ഉത്തരവിട്ടു.അമിതഭാരം,അമിതവേഗം,മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും മൊബൈലില്‍ സംസാരിച്ചുകൊണ്ടുള്ള വാഹനം ഓടിക്കുന്നവര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാതെ ഓവര്‍ലോഡ് കയറ്റുന്ന ചര്‍ക്ക് വാഹനങ്ങളുടെ പെര്‍മിറ്റ്, രജിസ്‌ട്രേഷന്‍ എന്നിവ സസ്‌പെന്‍ഡ് ചെയ്യാനോ റദ്ദാക്കാനോ ഉള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article