കൊവിഡ് പരിശോധനയുടെ പേരില്‍ കൊള്ള: തിരുവനന്തപുരം വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് 3200 രൂപ!

ശ്രീനു എസ്

ശനി, 7 ഓഗസ്റ്റ് 2021 (14:23 IST)
തിരുവനന്തപുരം വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് 3200 രൂപ. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളെക്കാള്‍ 900 രൂപ കൂടുതലാണിത്. ഇത് പറഞ്ഞ് വഴക്കുകൂടാന്‍ സമയമില്ലാത്തതിനാല്‍ യാത്രക്കാര്‍ ഇത്തരത്തില്‍ കൊള്ളയടിക്കപ്പെടുകയാണ്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും യാത്രികര്‍ പരാതിപ്പെടുന്നു. അതേസമയം കൊച്ചിയിലും കോഴിക്കോടും ടെസ്റ്റിന് 2490 രൂപയാണ് ഈടാക്കുന്നത്. 
 
അതേസമയം സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ ടെസ്റ്റിന് 500രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ഇത് തമിഴ്‌നാട്ടില്‍ 150രൂപയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍