കടലാക്രമണം: മത്സ്യത്തൊഴിലാളി വള്ളത്തില്‍ നിന്ന് വീണു മരിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 17 ജൂണ്‍ 2021 (18:09 IST)
വര്‍ക്കല: ശക്തമായ കടലാക്രമണത്തില്‍ മത്സ്യത്തൊഴിലാളി വള്ളത്തില്‍ നിന്ന് തെറിച്ചു കടലില്‍ വീണു മരിച്ചു. ഓടയം സഹീദ് മന്‍സിലില്‍ ഖസാലി - നബീസ ദമ്പതികളുടെ മകന്‍ സഹീദ് (43) ആണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം രാവിലെ ഏഴു മണിയോടെ ഇടവ വെറ്റക്കാട് മത്സ്യബന്ധന കേന്ദ്രത്തിലായിരുന്നു അപകടമുണ്ടായത്. രണ്ട് യമഹ എഞ്ചിന്‍ ഘടിപ്പിച്ച വള്ളത്തില്‍ അഞ്ചു പേര്‍ക്കൊപ്പമാണ് സഹീദ് കടലില്‍ പോയത്.
 
എഞ്ചിന്‍ നിയന്ത്രിച്ചിരുന്ന സഹീദ് കൂറ്റന്‍ തിരമാലയുടെ അടിയേറ്റു കടലില്‍ വീണു. എന്നാല്‍ ശക്തമായ കടല്‍ ക്ഷോഭത്തില്‍ പെട്ട് സഹീദിനെ കൂടെയുള്ളവര്‍ക്ക് രക്ഷിക്കാനായില്ല. കരയില്‍ നിന്ന് കൂടുതല്‍ ആളുകള്‍ എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article