റോജി റോയി മരണം; നവംബര്‍ 18ന് ഓണ്‍ലൈന്‍ കരിദിനം!

ഞായര്‍, 16 നവം‌ബര്‍ 2014 (11:28 IST)
കിംസ് ആശുപത്രിയുടെ മുകളില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ വീണ് മരിച്ച റോജി റോയിയുടെ പേരിലുള്ള പ്രതിഷേധ കൂട്ടായ്മ ഇന്ന്. സംസ്ഥാനത്തെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. റോജിയുടെ പേരില്‍ കഴിഞ്ഞയാഴ്ച്ച തുടങ്ങിയ ഫേയ്‌സ്ബുക്ക് കൂട്ടായ്മയാണ് ഇത്തരത്തില്‍ ഒരു പ്രതിഷേധ പരിപാടിക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. 
 
നവംബര്‍ഏഴാം തീയതിയാണ് റോജി കിംസ് ആശുപത്രിയുടെ മുകളില്‍ നിന്ന് വീണ് മരിച്ചത്.സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് റോജിയുടെ മാതാപിതാക്കളും ബന്ധുക്കളും ആരോപിക്കുന്നു. എന്നാല്‍ റാഗിങ് സംബന്ധിച്ച പ്രശ്‌നങ്ങളാണ് മരണകാരണം എന്നാണ് കിംസ് അധികൃതര്‍ പറയുന്നത്. ഫീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് റോജിയുടെ മരണത്തിന് വഴിവച്ചതെന്നും കൂടാതെ റോജിയെ പത്താം നിലയില്‍ നിന്നും തള്ളിയിട്ടതാണെന്നും വാര്‍ത്തകള്‍പ്രചരിക്കുന്നുണ്ട്.
 
സംഭവത്തില്‍ റോജിക്ക് നീതി നേടിക്കൊടുക്കുക എന്നാഹ്വാനം ചെയ്യുന്ന നിരവധി പോസ്റ്റുകളും പ്രതികരണങ്ങളും സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് ഫേസ്ബുക്കില്‍ നവംബര്‍ 18ന് കരിദിനമായി ആചരിക്കാനും ആഹ്വാനമുണ്ട്. റോജി ജോയി മരനം അന്വേഷണം ആവശ്യപ്പെട്ട് തുടങ്ങിയ പേജ് തന്നെയാണ്‍ കരിദിനാചരണം ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനോടകം ഈ പോസ്റ്റിന് നിരവധി ആളുകളാണ് പ്രതികരിച്ചിരിക്കുന്നത്. നിരവധി ആളുകള്‍ ഇത് ഷെയര്‍ ചെയ്തിട്ടുമുണ്ട്. നവംബര്‍ 18 ന് പേജിനെ അനുകൂലിക്കുന്നവര്‍ പ്രൊഫിലെ പിക്‍ചര്‍ കറുത്ത നിറമാക്കി മാറ്റി കരിദിനാചരണം നടത്തണമെന്നാണ് ആഹ്വാനം.
 
അതേസമയം, റോജിറോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നു. പ്രത്യേക അന്വേഷണ സംഘംഈ മാസം 11-)o തിയതി റോജിയുടെ വീട്ടിലെത്തി മാതാപിതാക്കളുടെമൊഴി എടുത്തിരുന്നു.  എന്നാല്‍ റോജിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് സഹപാഠികളോട് കിംസ് അധികൃതര്‍ ആവശ്യപ്പെട്ടുവെന്നും ആരോപണമുണ്ട്.
 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക