ആഭരണം നിര്‍മ്മിക്കാന്‍ ജുവലറികളില്‍ നിന്ന് 555 ഗ്രാം സ്വര്‍ണ്ണം അടിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട് ബംഗാളി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശി നിസാമുദ്ദീന്‍ എന്ന ഇരുപത്തിമൂന്നുകാരനാണു പിടിയിലായത്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്‍റെ നിര്‍ദ്ദേശാനുസരണം ഷാഡോ പൊലീസാണ് ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള 24 പര്‍ഗാന ജില്ലയില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.
പേട്ട ആനയറയില്‍ അമൃത്‍ലാല്‍ എന്നയാള്‍ ചാലയിലെ വിവിധ ജുവലറികള്‍ക്ക് നല്‍കാനായി വച്ചിരുന്ന ഉരുപ്പടികള്‍ ഇയാള്‍ക്കൊപ്പം പണിക്കാരനായി താമസിച്ചിരുന്ന നിസാമുദ്ദീന്‍ തട്ടിയെടുത്ത് മുങ്ങുകയായിരുന്നു. ഇയാളുടെ കോയമ്പത്തൂരിലെ സുഹൃത്ത് അന്‍സാര്‍ എന്നായാളും നിസാമുദ്ദീനു ഉരുപ്പടി തട്ടിയെടുക്കാന്‍ കൂട്ടു നിന്നു. ഇയാളെ പൊലീസ് അന്വേഷിക്കുകയാണ്.