പോസ്റ്റ് മാസ്റ്ററെ മര്‍ദ്ദിച്ച് പതിനായിരം രൂപ കവര്‍ന്നതായി പരാതി. വെള്ളല്ലൂര്‍ പോസ്റ്റ് ഓഫീസ് പോസ്റ്റ് മാസ്റ്റര്‍ തൊളിക്കുഴി ബീനാ ഭവനില്‍ പുഷ്പാംഗദന്‍ എന്ന 64 കാരനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നര മണിയോടെയായിരുന്നു കിളിമാന്നൂര്‍ ചാരുപാറ തൊളിക്കുഴി റോഡില്‍ ചാവേറ്റി പാലത്തിനടുത്തു വച്ചായിരുന്നു സംഭവം നടന്നത്.
അയല്‍വാസിയായ നൌഷാദും മറ്റു രണ്ട് പേരുമാണു ഇദ്ദേഹത്തിന്‍റെ സ്കൂട്ടര്‍ തടഞ്ഞു നിര്‍ത്തിയത്. പിന്നീട് കാറിന്‍റെ ആക്സില്‍ കൊണ്ട് കാലുകളില്‍ അടിച്ചു വീഴ്ത്തുകയായിരുന്നു. ബാഗില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും ഇവര്‍ തട്ടിയെടുത്തു.
പരിക്കേറ്റ പോസ്റ്റ് മാസ്റ്ററെ അതുവഴിവന്ന ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരാതിയെ തുടര്‍ന്ന് പൊലീസ് നൌഷാദിനെയും സംഘത്തെയും പിടികൂടാന്‍ ശ്രമമാരംഭിച്ചു