പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ 28 കാരനെ മെഡിക്കല്‍ കോളെജ് പൊലീസ് അറസ്റ്റ് ചെയ്തു. ആനയറ കമ്പിക്കകം കുടവൂര്‍ ഗോപികയില്‍ സായി കൃഷ്ണയാണു പിടിയിലായത്.
മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ടാണു യുവതിയെ വശത്താക്കി പീഡിപ്പിച്ചത്. ഒരു സ്വകാര്യ കമ്പനിയിലെ മാനേജരാണ് സായി കൃഷ്ണ. പീഡനത്തിനു വിധേയായ പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായാല്‍ വീട്ടുകാര്‍ വിവാഹത്തിനു സമ്മതിക്കില്ല എന്നു പറഞ്ഞ് ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇയാള്‍ മുങ്ങുകയായിരുന്നു.
തുടര്‍ന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടിലെത്തിയതായി അറിഞ്ഞതിനെ തുടര്‍ന്നാണു പൊലീസ് ഇയാളെ പിടികൂടിയത്.