ആളില്ലാതെ അടച്ചിട്ടിരുന്ന വീട്ടില്‍ നിന്ന് മോഷ്ടാക്കള്‍ 25 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളും 10000 രൂപയും കവര്‍ന്നു. പൊഴിയൂര്‍ ഉച്ചക്കടയ്ക്കടുത്ത് വിരാലിയില്‍ പ്രദീപ് ലാലിന്‍റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ച നടന്നത്.
അടച്ചിട്ടിരുന്ന വീട്ടിന്‍റെ മുന്‍വശത്തെ കതക് കുത്തിത്തുറന്ന് വീട്ടിനകത്തു കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണവും പണവുമാണു കവര്‍ന്നത്. അടുത്ത വീട്ടില്‍ താമസിച്ചിരുന്ന ഭാര്യാ മാതാവാണ് ആദ്യം വിവരം അറിഞ്ഞത്.
സമീപത്ത് പുതുതായി നിര്‍മ്മിക്കുന്ന വീട്ടിലെ പണിയായുധങ്ങളാണു കതക് പൊളിക്കാന്‍ ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. സമീപ വാസികളെയും നാടോടികളെയും സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.