ചാലക്കുടിയിലെ ജ്വല്ലറിയില്‍ വന്‍കവര്‍ച്ച; മോഷണം പോയത് 20 കിലോഗ്രാം സ്വര്‍ണം

തിങ്കള്‍, 29 ജനുവരി 2018 (12:05 IST)
കേരളത്തെ ഞെട്ടിച്ച് വീണ്ടും വന്‍ കവര്‍ച്ച. ചാലക്കുടിയില്‍ ജ്വല്ലറിയുടെ ഭിത്തിതുരന്ന് 20 കിലോഗ്രാം സ്വര്‍ണമാണ് കവര്‍ന്നത്. ചാലക്കുടി റെയില്‍വെ സ്റ്റേഷന്‍ റോഡിലുള്ള ഇടശേരി ജ്വല്ലറിയില്‍ കഴിഞ്ഞദിവസം രാത്രിയാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തുറന്ന് മോഷണം നടത്തിയത്. 
 
തിങ്കളാഴ്ച രാവിലെ ജീവനക്കാര്‍ ജ്വല്ലറി തുറക്കാനെത്തിയ സമയത്താണ് മോഷണം നടന്ന വിവരം പുറംലോകം അറിയുന്നത്. മോഷണം പോയ സ്വര്‍ണത്തിന് ഏകദേശം 5.62 കോടി രൂപയോളം വില വരുമെന്നാണ് നിഗമനം. സംഭവത്തില്‍  പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍