ഭര്‍ത്താവ് ആശുപത്രിയില്‍ മരിച്ചു; വീട്ടിലേക്കു മടങ്ങിയ ഭാര്യ അപകടത്തിലും - മകന് പരുക്ക്

മെര്‍ലിന്‍ സാമുവല്‍
ശനി, 21 സെപ്‌റ്റംബര്‍ 2019 (12:11 IST)
ഹൃദയാഘാതമുണ്ടായ ഭർത്താവിനെ ആശുപത്രിയിലെത്തിച്ചു മടങ്ങുംവഴിയുണ്ടായ അപകടത്തില്‍ ഭാര്യ മരിച്ചു. കണിയാമ്പറ്റ വഴിത്തലപറമ്പിൽ മുഷ്താക്ക് (55), ഭാര്യ മൈമൂന (50) എന്നിവരാണ് ഒരേ ദിവസം മരിച്ചത്. കൽപറ്റ ടൗണില്‍ വെച്ചാണ് അപകടമുണ്ടായത്.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് മുഷ്താക്കിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൈമൂന കൂടെ ഉണ്ടായിരുന്നുവെങ്കിലും മരണ വിവരം ബന്ധുക്കള്‍ അറിയിച്ചില്ല.

മകനായ അൻസാർ (20) ബന്ധുവായ ജംഷീർ എന്നിവർക്കൊപ്പമാണ് മൈമൂന വീട്ടിലേക്ക് പോയത്. ഇവര്‍ സഞ്ചരിച്ച കാറില്‍ അതിവേഗത്തിലെത്തിയ ടിപ്പര്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ അന്‍‌സാറിനും ജംഷീറിനും പരുക്കേറ്റു.

അനുബന്ധ വാര്‍ത്തകള്‍

Next Article