കാര്‍ഷിക സര്‍വ്വകലാശാല അധ്യാപകരുടെ വിരമിക്കല്‍ ദീര്‍ഘിപ്പിച്ച ഉത്തരവ് കൃഷിമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വലിച്ചു. കാര്‍ഷിക സര്‍വ്വകലാശാല നിയമപ്രകാരം അധ്യാപകര്‍ 60 വയസ്സ് തികയുന്ന ദിവസം വിരമിക്കണമെന്നത് മാറ്റി മാര്‍ച്ച് 31 ആക്കി ഈ മാസം അഞ്ചിന് ഇറക്കിയ ഉത്തരവാണ് റദ്ദാക്കിയത്. പുതിയ ഉത്തരവനുസരിച്ച് 60 വയസ്സ് തികയുന്ന മാസത്തിന്റെ അവസാന പ്രവൃത്തി ദിനത്തില്‍ അധ്യാപകര്‍ വിരമിക്കണം. കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ എടുത്ത കര്‍ശന നിലപാടിന് മുന്നില്‍ സര്‍വ്വകലാശാല മുട്ടുമടക്കിയതോടെയാണ് ഉത്തരവ് പിന്‍വലിച്ചത്.
സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ഇറക്കിയ പുതിയ കേരള സര്‍വ്വീസ് ചട്ടത്തിന്റെയും കേരള സര്‍വ്വകലാശാല ആക്ടിന്റെയും ലംഘനമുണ്ടെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കേരള സര്‍വ്വീസ് ചട്ടപ്രകാരം 56 വയസ്സും കെഎയു ആക്ട് പ്രകാരം 60 വയസ്സും തികയുന്ന ദിവനസവും വിരമിക്കണം. ഇത് ഭേദഗതി ചെയ്ത് സര്‍ക്കാര്‍ ഉത്തരവ് ഇറക്കാത്ത കാലത്തോളം പുതിയ ഉത്തരവിന് നിയമസാധുതയില്ലെന്ന് വിദഗ്ധര്‍ പറയുന്നു.