കെ.എസ്.ആർ.ടി.സിക്ക് റെക്കാഡ് കളക്ഷൻ

Webdunia
തിങ്കള്‍, 25 ഡിസം‌ബര്‍ 2023 (13:32 IST)
തിരുവനന്തപുരം:  കഴിഞ്ഞ ഡിസംബർ 23 ശനിയാഴ്ച കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനമായി 9.055 കോടി ലഭിച്ചു വരുമാനത്തിൽ സർവകാല റെക്കാഡിട്ടു. സി.എം.ഡി. ബിജു പ്രഭാകർ അറിയിച്ചതാണിത്.
 
ഈ മാസം 13 ന് 9.03 കോടി രൂപയുടെ വരുമാനം നേടിയിരുന്നതിനെയാണ് ഇപ്പോൾ മറികടന്നത്.  ജീവനക്കാരും മാനേജുമെന്റും ഒക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണിതെന്നും ഇതിനു പിന്നിൽ രാപകൽ പ്രവർത്തിച്ച  മുഴുവൻ ജീവനക്കാരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
 
വരും ദിവസങ്ങളിലും വരുമാനം മെച്ചപ്പടുമെന്നാണ് കരുതുന്നതെന്നും പ്രതിദിന വന്ദമാനം 10 കോടിയായി ഉയർത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article