രാത്രി രണ്ട് മണിയോടെയായിരുന്നു നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് മൂന്നുമണിയോടെ പൊലീസ് റിൻഷയുടെ വീട്ടിലെത്തി. തളം കെട്ടിയ രക്തത്തിന് നടുവിൽ അവശയായി കിടക്കുന്ന റിൻഷയെ പൊലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. റിൻഷയുടെ സമീപത്ത് പ്ലാസ്‌റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയിരുന്നെങ്കിലും രക്‌തം വാർന്ന് കുഞ്ഞ് മരിച്ചിരുന്നു.
കുഞ്ഞിനെ വളർത്താനുള്ള സാമ്പത്തിക ഭദ്രത തനിക്കില്ലാത്തതുകൊണ്ടാണ് കുഞ്ഞിനെ കൊന്നതെന്നായിരുന്നു റിൻഷ മൊഴി നൽകിയിരുന്നത്. എന്നാൽ കുഞ്ഞിന്റെ പിതാവാരാണെന്ന ചോദ്യത്തിന് തീർത്തും മൗനമായിരുന്നു മറുപടി. ഗർഭിണിയാണെന്നുള്ള സത്യം പലവിധേനയും നാട്ടുകാരിൽ നിന്ന് മറച്ചുവയ്‌ക്കാനും ഈ യുവതി ശ്രമിച്ചിരുന്നു. കൃത്യത്തിൽ തനിക്ക് മാത്രമേ പങ്കുള്ളൂ എന്നും യുവതി വ്യക്തമാക്കി.