ബ്ലാക്ക്‌മെയിലിംഗ് കേസ്: രവീന്ദ്രന്റെ ആത്മഹത്യ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും

Webdunia
തിങ്കള്‍, 28 ജൂലൈ 2014 (11:51 IST)
ബ്ലാക്ക്‌മെയിലിങ്‌ പെണ്‍വാണിഭ സംഘത്തിന്റെ ഇരയായ രവീന്ദ്രന്റെ ആത്മഹത്യ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ബ്ലാക്ക് മെയിലിംഗ് കേസിലെ പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്ക് പൊലീസ് കേസെടുക്കും.ദഖിണ മേഖല എഡിജിപി  എം പത്മകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക

ജൂലൈ 17 നാണ് രവീന്ദ്രന്‍ ആത്മഹത്യ ചെയ്തത്.ബ്ലാക്ക് മെയിലിംഗ് കേസിലെ പ്രതികള്‍ രവീന്ദ്രനെ ഭീഷണിപ്പെടുത്തിയിരുന്നതായി രവീന്ദ്രന്റെ ആത്മഹത്യ കുറുപ്പില്‍ പറഞ്ഞിരുന്നു.രവീന്ദ്രനിലൂടെയാണ് പരാതിക്കാരനായ സജി കുമാര്‍ സംഘത്തിലെ പ്രതികളുമായ് പരിചയപ്പെടുന്നത് അതിനാല്‍ തന്നിലേക്കും കേസ് അന്വേഷണം നീ‍ളുമെന്ന് രവീന്ദ്രന്‍ ഭയപ്പെടിരുന്നതായുമാണ് കരുതപ്പെടുന്നത്.

ബ്ലാക്ക് മെയിലിംഗ് പ്രതികളുടെ തുടര്‍ച്ചയായ ഭീഷണിയാണ് രവീന്ദ്രന്റെ ആതമഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

നെരത്തെ കേസിലെ പ്രതികള്‍  രവീന്ദ്രനെ ചതിച്ചുകൊന്നതാണെന്നും . പ്രമുഖര്‍ കേസില്‍ പെട്ടിട്ടുള്ളതിനാല്‍ സത്യം പുറത്തുവരുമെന്ന്‌ പ്രതീക്ഷയില്ലെന്നും രവീന്ദ്രന്റെ അമ്മ നേരത്തെ പറഞ്ഞിരുന്നു. ബ്ലാക്ക്‌മെയിലിങ്‌ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് രവീന്ദ്രന്‍ തൂങ്ങി മരിച്ചത്‌.