റേഷന്‍ വ്യാപാരികളുടെ ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 13 ഡിസം‌ബര്‍ 2023 (11:53 IST)
റേഷന്‍ വ്യാപാരികളുടെ ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ ഇന്ന് മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. റേഷന്‍ വാതില്‍പ്പടി വിതരണത്തിലെ കരാറുകാര്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളിന്‍മേല്‍ ചര്‍ച്ച നടത്തുന്നതിന് സപ്ലൈകോ സി.എം.ഡി യെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
 
ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കോണ്‍ട്രാക്ടേഴ്‌സിന് വാതില്‍പ്പടി വിതരണം നടത്തിയതില്‍ കുടിശികയുള്ള തുക രണ്ടു ദിവസത്തിനകം വിതരണം നടത്തുന്നതാണ്. സംസ്ഥാനത്ത് ഭക്ഷ്യ വിതരണം തടസ്സപ്പെടുത്തുന്ന ഒരു നടപടിയേയും അംഗീകരിക്കില്ലെന്നും അവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍