വിശ്രമിക്കാന്‍ റോഡരികില്‍ ബസിനടിയിലേക്ക് കാല്‍ നീട്ടി കിടന്നതിന് പിന്നാലെ കാലിലൂടെ കെഎസ്ആര്‍ടിസി ബസ് കയറി ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഗുരുതര പരിക്ക്. ആന്ധ്രാസ്വദേശികളായ സായി മഹേഷ് റെഡി, സൂര്യബാബു എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. എരുമേലി- ഇലവുങ്കല്‍- പമ്പ റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.