വീട്ടുജോലിക്കാരുടെ മാല മോഷ്ടിച്ച് വീട്ടുടമയും ഭാര്യയും, മൂന്നുപേര്‍ പോലീസ് പിടിയില്‍

കെ ആര്‍ അനൂപ്

ബുധന്‍, 13 ഡിസം‌ബര്‍ 2023 (09:10 IST)
വീട്ടുജോലിക്കാരുടെ മാല മോഷ്ടിച്ചതിന് വീട്ടുടമയും ഭാര്യയും ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. അയ്മനം സ്വദേശിനിയുടെ രണ്ടു പവന്‍ തൂക്കം വരുന്ന മാലയാണ് മോഷണം പോയത്.
 
എറണാകുളം മരട് ആനക്കാട്ടില്‍ ആഷിക് ആന്റണി (31), ഭാര്യ നേഹാ രവി (35), എറണാകുളം പെരുമ്പടപ്പ് ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ അരൂര്‍ ഉള്ളാറക്കളം അര്‍ജുന്‍ (22) എന്നിവരാണ് അറസ്റ്റില്‍ ആയത്. 
 
അയമനും സ്വദേശിനി ആഷിക് ആന്റണിയുടെ വീട്ടില്‍ ജോലി ചെയ്തു വരികയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ശമ്പളം നല്‍കാന്‍ ബാക്കിയുണ്ടായിരുന്നു. കയ്യില്‍ പണമില്ലെന്നും വീട്ടിലെ ടിവി എടുത്ത് ശമ്പളക്കുടിശിക കുറച്ച് 8,000 തരണമെന്ന് ആഷിക് ഇവരോട് പറഞ്ഞു.ഇത് സമ്മതിച്ചതോടെ ഒക്ടോബര്‍ 16ന് ആഷിക്കും നേഹയും ഇവരുടെ സുഹൃത്തായ അര്‍ജുനും അയ്മനത്തെ വീട്ടില്‍ എത്തി. തുടര്‍ന്ന് വീട്ടമ്മയുടെ രണ്ടു പവന്‍ മാല മോഷ്ടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. എസ്എച്ച്ഒ കെ.ആര്‍.പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. മൂവരെയും കോടതി റിമാന്‍ഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍