പത്തുദിവസത്തിനുള്ളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് കൊവിഡ് മരണങ്ങള്‍. ഞായറാഴ് മരിച്ച പത്തനംതിട്ട സ്വദേശിയായ 70കാരനായ അലക്‌സ് വര്‍ഗീസിന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം ഹൃദ്രോഗിയായിരുന്നു. ഇദ്ദേഹത്തിന്റെ മകനില്‍ നിന്നാണ് രോഗം ലഭിച്ചത്. ആശുപത്രിയിലെത്തി രണ്ടുദിവസത്തെ ചികിത്സയ്ക്ക് ശേഷം മരണപ്പെടുകയായിരുന്നു.