പീഡനം: പത്തൊമ്പതുകാരന്‍ അറസ്റ്റില്‍

Webdunia
ഞായര്‍, 19 ജൂലൈ 2015 (13:13 IST)
പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പത്തൊമ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പനംകോട് പാമാം‍കോട് സ്വദേശി ഉണ്ണി (19) യാണു പേരൂര്‍ക്കട പൊലീസിന്‍റെ വലയിലായത്.
 
കഴിഞ്ഞയാഴ്ച ചാല സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ സ്നേഹം നടിച്ച് ഇടുക്കിയിലുള്ള സുഹൃത്തിന്‍റെ വീട്ടില്‍ കൊണ്ടുപോയായിരുന്നു പീഡിപ്പിച്ചത്.
 
എന്നാല്‍ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയുമായി പത്തൊമ്പതുകാരന്‍ എത്തിയതില്‍ സംശയം തോന്നിയ നാട്ടുകാര്‍ ഇടുക്കി പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്തു. തുടര്‍ന്നായിരുന്നു പീഡനവിവരം പുറത്തുവന്നത്. 
 
പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പിന്നീട് പേരൂര്‍ക്കട സി ഐ പ്രദീപിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉണ്ണിയെ അറസ്റ്റ് ചെയ്തത്.