പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും ബന്ധുവും പൊലീസ് വലയിലായി. കുട്ടിയുടെ രണ്ടാനച്ഛനായ വട്ടപ്പാറ കല്ലയം ചെഞ്ചിരാന്‍ കോണത്ത് വീട്ടില്‍ റെജി (35), കല്ലയം കുന്നുമ്പുറത്ത് ബൈജു ഭവനില്‍ മനു (25) എന്നിവരാണു വട്ടപ്പാറ പൊലീസ് പിടിയിലായത്.
കുട്ടിയുടെ മാതാവിന്‍റെ ബന്ധുവാണു മനു. റെജിയും മനുവും കുട്ടിയെ പതിനൊന്നു വയസു മുതല്‍ പീഡിപ്പിച്ചിരുന്നു എന്നാണു ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ പറയുന്നത്. റെജി കഴിഞ്ഞ രണ്ട് വര്‍ഷം വിദേശത്തായിരുന്നു.
അദ്ധ്യാപകര്‍ നടത്തിയ കൌണ്‍സിലിംഗിലാണ് പീഡനം സംബന്ധിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്കൂള്‍ അധികാരികള്‍ ചൈല്‍ഡ്‍ലൈന്‍ പ്രവര്‍ത്തകര്‍ക്ക് പരാതി നല്‍കുകയും അത് പൊലീസിനു കൈമാറുകയുമായിരുന്നു.
ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി പ്രതാപന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു.