പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിയും യുവാവും അറസ്റ്റിൽ. നിലമ്പൂരിലാണ് സംഭവം. പതിനാലുകാരനെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. എടക്കര കാരപ്പുറം സ്വദേശികളായ 27കാരനെയും 32കാരി യുവതിയെയുമാണ് നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ആറിനു യുവാവിന്റെ വെളിയംതോടിലെ താമസസ്ഥലത്തു വച്ചാണ് സംഭവം. നിലമ്പൂർ ചന്തക്കുന്ന് വെളിയംതോടിലെ കൗമാരക്കാരനെയാണ് യുവതിയുമായി ലൈംഗിക വേഴ്ചക്ക് ഇരയാക്കിയത്. ഈ കുട്ടി വെളിയംതോടിലെ ഒരു കടയിൽ താൽക്കാലികമായി ജോലി ചെയ്തിരുന്നു. കുട്ടിയിൽ നിന്നു പല പ്രാവശ്യമായി വിവിധ ആവശ്യങ്ങൾ പറഞ്ഞ് യുവാവ് പണം കൈപ്പറ്റിയിരുന്നു.
ഈ പണം നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ പിതാവാണ് പൊലീസിൽ പരാതി നൽകിയത്. കുട്ടികൾക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള പുതിയ നിയമപ്രകാരമാണ് ഇരുവർക്കുമെതിരേ കേസെടുത്തിട്ടുള്ളത്. പ്രതികളെ നിലമ്പൂർ കോടതി റിമാന്റ് ചെയ്തു.