ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ട് മദ്ധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച പല്ലാരിമംഗലം കരോട്ടുകുടി അബ്ദുള്‍ റഹിമാന്‍ എന്ന 53 കാരനാണു പോത്താനിക്കാട് പൊലീസിന്റെ പിടിയിലായത്.
സാധനം വാങ്ങാന്‍ പോയ ബാലനെ തീപ്പെട്ടി വാങ്ങിക്കൊണ്ടുവരാന്‍ പറഞ്ഞ് വീട്ടിനകത്തേക്ക് വന്ന ബാലനെയാണു അബ്ദുള്‍ റഹിമാന്‍ പീഡിപ്പിച്ചത്. കുട്ടി പിതാവിനെ ഈ വിവരം അറിയിച്ചെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അബ്ദുള്‍ റഹിമാന്‍ കേസ് ഇല്ലാതാക്കാന്‍ ശ്രമിച്ചു.
എന്നാല്‍ സംഭവം അറിഞ്ഞ് ചൈല്ഡ്ലൈന് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.