ബലാൽസംഗ കേസിൽ 60 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (21:59 IST)
തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്ത 60 കാരൻ പോലീസ് പിടിയിലായി. ചിറയിൻകീഴ് സ്വദേശി ഉദയകുമാറാണ് പിടിയിലായത്.
 
 യുവതിയുടെ കോടതി വ്യവഹാരങ്ങളിൽ നിയമസഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത് അടുത്തു കൂടിയാണ് ഇയാൾ ബലാല്‍സംഗം ചെയ്തത്. പരാതി ആയതോടെ ഇയാള്‍ ഒളിവില്‍ ആയിരുന്നു. 
 
ഇയാൾക്കെതിരെ നാല് പോലീസ് സ്റ്റേഷനുകളിലായി ബലാൽസംഗം, പണം തട്ടിയെടുക്കൽ  എന്നീ ഇനങ്ങളിലായി പതിനൊന്നു കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. വിശദ വിവരങ്ങൾ അറിവായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article