പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2006-07 കാലത്താണ് മണല്‍ മാഫിയാ സംഘത്തില്‍ പെട്ട പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്.
പുത്തന്‍വേലിക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന വെഞ്ഞാറമൂട് സ്വദേശിര്ആജീവ് (36), എളന്തിക്കര കുര്യാപ്പിള്ളി ഫ്രാന്‍സിസ് എന്ന പാഞ്ചി (47) എന്നിവരെയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി കെ.ടി.നിസാര്‍ അഹമ്മദ് ജീവപര്യന്തം തടവു ശിക്ഷയ്ക്ക് വിധിച്ചത്.
പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയായിരുന്നു പീഡന വിവരം പുറത്തായത്. കുട്ടിയുടെ ബന്ധു നല്കിയ പരാതി കേസാക്കി അന്വേഷണം നടത്തിയത് വടക്കേക്കര പൊലീസാണ്.