പതിനാലുകാരിക്കു പീഡനം: 3 പേര്‍ക്കെതിരെ കേസ്
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാലുകാരിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയെ തുടര്‍ന്ന് മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പല സ്ഥലങ്ങളില്‍ വച്ച് പ്രതികള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണു പറയുന്നത്.
പ്രതികളെ കുറിച്ച് വ്യാപകമായ അന്വേഷണം ആരംഭിച്ചതായി വടകര പൊലീസ് അറിയിച്ചു. അതേ സമയം പ്രതികള്‍ കഴിഞ്ഞ ദിവസം പൊലീസിന്‍റെ വലയിലായതായും സൂചനയുണ്ടെന്നു റിപ്പോര്‍ട്ടുണ്ട്.
പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന വിവരം സ്കൂളിലെ ഒരു അദ്ധ്യാപകന്‍ കണ്ടതിനെ തുടര്‍ന്നാണു പുറത്തായത്. വടകരയ്ക്കടുത്ത് ചെമ്മരത്തൂര്‍, കോട്ടപ്പള്ളി സ്വദേശികളാണെന്നാണു വിവരം.