വര്‍ഷങ്ങളായി പീഡിപ്പിക്കുന്നുവെന്ന് യുവതിയുടെ പരാതി; കോഴിക്കോട് എആര്‍ ക്യാമ്പിലെ എസ്‌ഐക്കെതിരെ കേസ് - പ്രതി ഒളിവില്‍

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2019 (20:03 IST)
വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന യുവതിയുടെ പരാതിയില്‍ എസ്‌ഐയ്‌ക്കെതിരെ കേസ്. കോഴിക്കോട് എ.ആര്‍ ക്യാമ്പിലെ എസ്‌ഐ ജി എസ് അനിലിന് എതിരെയാണ് പയ്യോളി സ്വദേശിനിയായ യുവതി പരാതി നല്‍കിയത്.

2017 സെപ്റ്റംബര്‍ മുതല്‍ ഭീഷണിപ്പെടുത്തി അനില്‍ ലൈംഗികമായി പീഡിപ്പിച്ചു, ബലാത്സംഗം ചെയ്‌തു എന്നും പയ്യോളി പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു. ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിക്ക് അഞ്ചു വയസ്സുള്ള ഒരു മകനുണ്ട്.

അനിലിനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി, ശാരീരിക മര്‍ദ്ദനം, എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പയ്യോളി സിഐ എംആര്‍ ബിജുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article