പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഗള്‍ഫിലേക്ക് ഒളിച്ചോടിപ്പോയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനാലുകാരിയായ പെണ്‍കുട്ടിയെ കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ പീഡിപ്പിച്ച ശേഷം ഗള്‍ഫിലേക്ക് കടന്നുകളഞ്ഞത്.
തൃശൂര്‍ ജില്ലയിലെ പാവറട്ടി സ്വദേശി നിസാമുദ്ദീനാണു പ്രതി. ഗുരുവായൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത പൊലീസ് പ്രതി നാട്ടില്‍ തിരിച്ചെത്തിയതും പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി.