ഒന്‍പതുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

Webdunia
ശനി, 10 മെയ് 2014 (09:55 IST)
ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ചേര്‍ത്തല കടക്കരപ്പള്ളി പെരുവേലില്‍ വര്‍ഗീസ് എന്നു വിളിക്കുന്ന ടോമി(38)യെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
 
അരൂര്‍ സ്വദേശിനിയായ ഒമ്പതുവയസ്സുകാരിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ദിവസം അരൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാഡ് ചെയ്തു.