പെണ്‍കുട്ടിയെ പീഡിപ്പിച്ച അസാംകാരന്‍ പിടിയില്‍

Webdunia
ശനി, 3 ഒക്‌ടോബര്‍ 2015 (20:19 IST)
സ്നേഹം നടിച്ച് കശുവണ്ടി ഫാക്റ്ററിയില്‍ ഒരുമിച്ചു ജോലിചെയ്ത പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച അസംകാരന്‍ പൊലീസ് പിടിയിലായി. ബസന്ത് സിന്‍ഹ എന്ന 23 കാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം അസമിലേക്ക് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്.
 
ഇയാള്‍ ഇപ്പോള്‍ മുഖത്തലയിലെ ഒരു കശുവണ്ടി ഫാക്റ്ററിയില്‍ ജോലി ചെയ്യുകയാണ്. നേരത്തെ ഇയാളും പെണ്‍കുട്ടിയും അയിരൂരിലെ ഒരു കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മാതാവിന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.
 
വര്‍ക്കല റയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഇയാളെ പെണ്‍കുട്ടിക്കൊപ്പം പിടികൂടിയത്. വര്‍ക്കല സി.ഐ ബി.വിനോദ്, അയിരൂര്‍ എസ്.ഐ ഐ.എം.ഹമീദ് എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.