എട്ടുവയസുള്ള ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 58 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മോനൊടി സ്വദേശിയായ കാരേക്കാടന്‍ വിജയന് എന്നയാളാണു കുട്ടി സ്കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ മറ്റാരും വീട്ടിലില്ലെന്ന് കണ്ട് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. കുട്ടിയുടെ നിലവിളി കേട്ട അയല്‍ക്കാരിയായ സ്ത്രീ ഒച്ചവച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുട്ടിയുടെ അമ്മൂമ്മയുടെ പരാതിയെ തുടര്‍ന്നായിരുന്നു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിക്ക് മൂന്ന് ഭാര്യമാരുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.