രൺജിത് വധക്കേസ് വിധി പറഞ്ഞ ജഡ്ജിക്ക് ഭീഷണി: 4 പേർ അറസ്റ്റിൽ

എ കെ ജെ അയ്യർ
വെള്ളി, 2 ഫെബ്രുവരി 2024 (18:58 IST)
ആലപ്പുഴ: ബി.ജെ പി നേതാവായിരുന്ന അഡ്വ. രൺജിത് ശ്രീനിവാസൻ കൊലക്കേസ് വിധി പറഞ്ഞ ജഡ്ജിക്കെതിരെ അധിക്ഷേപവും ഭീഷണിയും നടത്തിയ സംഭവത്തിൽ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സമുഹ മാധ്യമമായ ഫേസ് ബുക്കിലാണ് അധിക്ഷേപവും ഭീഷണിയും പോസ്റ്റ് ചെയ്തത്.
 
മണ്ണഞ്ചേരി പഞ്ചായത്തംഗവും SDPI നേതാവുമായ നവാസ് നൈന, മണ്ണഞ്ചേരി കുമ്പളത്തു വെളി നസീർ മോൻ, മംഗലപുരം സക്കീർ മൻസിലിൽ റാഫി ബദറുദ്ദീൻ എന്നിവരെ ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്.
ഇതിനൊപ്പം അമ്പലപ്പുഴ വണ്ടാനം പുതുവൽ വീട്ടിൽ ഷാജഹാനെ പുന്നപ്ര പോലീസും അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. ആകെ 5 കേസുകളിലായി 13 പ്രതികളാണള്ളത്. വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ നിന്നു പുറമേ സമൂഹ മാധ്യമത്തിലൂടെ മത സ്പർധയും രാഷ്ട്രീയ വിദ്വേഷവും പരത്താൻ ശ്രമിച്ചതിനുമാണ് കേസ്.

അനുബന്ധ വാര്‍ത്തകള്‍

Next Article